Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prosecution Sanction

ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി: പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ന​ൽ​കി

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ഐ​എ​ൻ​ടി​യു​സി നേ​താ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യെ​ന്ന് ഉ​ത്ത​ര​വി​ൽ പറയുന്നു. 

അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​പു​തി​യ ഉ​ത്ത​ര​വ് കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്. നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ ക​ടു​ത്ത സ​മ്മ​ർ​ദ്ദം മൂ​ല​മാ​ണ് പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്.

കോ​ട​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പു​തി​യ ഉ​ത്ത​ര​വ് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ഈ ​ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഐ​എ​ൻ​ടി​യു​സി നേ​താ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ എം​ഡി കെ.​എ. ര​തീ​ഷ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് പ്ര​ധാ​ന പ്ര​തി​ക​ൾ.

Latest News

Corehub Up